ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
നാടകദ്വീപ്

 

നാടക ദ്വീപ് – വല്ലച്ചിറ

നാടക ദ്വീപ് തൃശൂർ ജില്ലയിലെ വല്ലച്ചിറയിൽ നെൽപ്പാടത്തിന് നടുവിൽ നിർമ്മിച്ചിട്ടുള്ള സ്ഥിരം നാടകവേദിയാണ്. പ്രമുഖ നാടക സംവിധായകനായിരുന്ന ജോസ് ചിറമ്മലിന്റെ സ്മരണാർത്ഥമാണ് ഈ വേദി ഒരുക്കിയത്.  വല്ലച്ചിറ–തൈക്കാട്ടുശേരി റോഡിന് സമീപം 34 സെന്റ് സ്ഥലത്താണ് നാടക ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഒരേസമയം ഏകദേശം 500 പേർക്ക് ഇരുന്ന് നാടകം ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

നാടകങ്ങൾക്കും നാടൻ കലാരൂപങ്ങൾക്കും പ്രസിദ്ധമായ വല്ലച്ചിറയുടെ കലാ-സാംസ്കാരിക പാരമ്പര്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഒരു പ്രത്യേക വേദിയാണ് നാടക ദ്വീപ്. സ്ഥിരം നാടകവേദി എന്ന ആശയത്തിലൂടെ നാടക-നാടൻ കലാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു ഇടം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നാടകദ്വീപ്